top of page
Search

Disaster Management by Kerala

  • Writer: Ashwin Abraham Thomson
    Ashwin Abraham Thomson
  • Jul 14, 2020
  • 1 min read

ലോക ജനത മലയാളികളെ നോക്കുന്നത് അത്ഭുതത്തോടെ ആയിരിക്കും. Disaster Management എങ്ങനെ എന്ന് നമ്മൾ ലോകത്തിന് കാട്ടി കൊടുത്തു.

Mark Zuckerberg പോലും വിചാരിച്ചിട്ടുണ്ടവില്ല Facebook ഇങ്ങനേം ഉപയോഗിക്കാം എന്നത്. ഒന്നു പിറകോട്ട് ചിന്തിച്ചു നോക്കിക്കെ.


കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്നു എന്ന ഘട്ടം എത്തുന്നു.


ആളുകൾ അണിചേരുന്നു. രക്ഷാപ്രവർത്തനം തുടങ്ങുന്നു.


മറ്റിടങ്ങളിൽ ആളുകൾ അണിചേർന്നു ദുരിതാശ്വാസം മുന്നിൽ കണ്ട് കാര്യങ്ങൾ തയാറാക്കുന്നു.


Google ചിന്തിക്കുന്നതിനും മുന്പ് rescueനു സഹായകമായി വെബ്സൈറ്റ് തുടങ്ങുന്നു.


പട്ടാളം ഇറങ്ങുന്നു, navy ഇറങ്ങുന്നു, കൂടെ നമ്മുടെ പടയാളികളും.


ദേശീയ മാധ്യമങ്ങൾ കേരളത്തെ തിരിഞ്ഞു നോക്കാതിരുന്നപ്പോൾ ലോകം കാണാത്ത ദുരന്ത നിവാരണം രീതികൾ കാട്ടി അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നു


നമ്മൾ സഹയിച്ചവർ നമുക്ക് സഹായ ഹസതവുമായി എത്തുന്നു


ലോകത്തിൽ തന്നെ ആദ്യമായി പ്രളയത്തിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണത്തിനു ഒപ്പം മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ handmade power bank നിമിഷ നേരംകൊണ്ട് ഉണ്ടാക്കി എത്തിച്ചു കൊടുക്കാൻ തയ്യാറെടുത്തു


അങ്ങനെ അവസാനത്തെ ആളിനെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ.



ലോക ജനത ഞെട്ടി നിൽക്കുന്നു.

Facebook control room ആക്കിയ, സ്വന്തമായി നാവിക സേനയുള്ള, ഏതു സാഹചര്യവും അതിജീവിക്കുന്ന മലയാളികൾ.


തലയ്ക്ക് മീതെ വെള്ളം വന്നാൽ അതിന് മീതെ തോണി.


പോരാട്ടത്തിന്റെ, ഒരുമയുടെ, അതിജീവനത്തിന്റെ ഉദാഹരണമായി നമ്മൾ നിൽക്കുന്നു. ഇനി വരും കാലവും ഇത് തുടരണം. ഈ പ്രളയത്തിൽ നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാൻ നമുക്ക് ഇങ്ങനെ തന്നെ ഒരുമയോടെ നിൽക്കാം. ഇക്കൊല്ലം മാവേലി കേരളം കണ്ട് സങ്കടപ്പെടും എന്നാലും തന്റെ പ്രജകളുടെ ഒന്നിച്ചുള്ള പോരാട്ടവും അതിജീവനവും കണ്ട് സന്തോഷിക്കും.

 
 
 

Recent Posts

See All
മെഴുതിരി വെളിച്ചത്തിൽ

ഈ കുറിപ്പ് എന്റെ കുറച്ചു തോന്നലുകൾ മാത്രമാണ്. ഇതിലെ വാക്കുകളുടെ പ്രയോഗമോ വാക്യങ്ങളുടെ ഘടനയോ ഒന്നും ശരിയാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല....

 
 
 

Comments


bottom of page